Friday, February 25, 2011

ലോകോത്തരം!


ഷാര്‍ജ ഭരണാധികാരിയും യുഎഇ ഉന്നതാധികാര സമിതി അംഗവുമായ ഡോക്‌ടര്‍ ഷെയ്‌ഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി, ഇടിസി സന്ദര്‍ശന വേളയില്‍ ഫൈസല്‍ കൊട്ടിക്കൊള്ളോനോടൊപ്പം
 ഫൈസല്‍ കൊട്ടിക്കൊള്ളോന്‍/കെഫ്‌ ഹോള്‍ഡിംഗ്‌സ്‌: മലയാളിയായ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ എന്ന എന്‍ജിനീയറിംഗ്‌ പ്രതിഭയുടെ നേട്ടങ്ങളെ, കെഫ്‌ ഹോള്‍ഡിംഗ്‌സ്‌ എന്ന ഹോള്‍ഡിംഗ്‌ കമ്പനിയെ, ഷാര്‍ജ ഹംറിയ ഫ്രീസോണിലുള്ള എമിറേറ്റ്‌സ്‌ ടെക്‌നോകാസ്റ്റിംഗ്‌സിനെ (ഇടിസി)... ഇവയെയൊന്നും വിശേഷിപ്പിക്കാന്‍ ലോകോത്തരം എന്നല്ലാതെ മലയാളത്തില്‍ വേറെ പ്രയോഗം ഇല്ല. നിര്‍ഭാഗ്യവശാല്‍ അസ്ഥാനങ്ങളില്‍ അമിതമായി ഉപയോഗിച്ച്‌ ആ പ്രയോഗത്തിന്റെ അര്‍ത്ഥം തേഞ്ഞുപോയിരിക്കുന്നു. മാഹിക്കാരനായ ഫൈസല്‍ കൊട്ടിക്കോള്ളോന്‌ മലയാളത്തില്‍ ഉപമകളുമില്ല.

പല മാനങ്ങളിലാണ്‌ ഫൈസലിന്റെ വിജയം ലോകോത്തരമാവുന്നത്‌. ബിസിനസിന്റെ വലിപ്പത്തില്‍, ഹൈടെക്‌ ഉത്‌പ്പന്നമേഖലയിലെ മാഌഫാക്‌ചറിംഗാണെന്നതിനാല്‍, ജോലി ചെയ്യുന്നവരുടെ ക്ഷേമം അവിശ്വസനീയമാം വിധം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാല്‍...

2009ല്‍ 540 മില്യന്‍ ദിര്‍ഹമായിരുന്നു കമ്പനിയുടെ വിറ്റുവരവ്‌. ഓയില്‍, ഗ്യാസ്‌, ഖനനം, കെമിക്കല്‍, കണ്‍സ്‌ട്രക്ഷന്‍, എഞ്ചിനീയറിംഗ്‌ തുടങ്ങിയ വന്‍കിട വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന വാല്‍വുകളാണ്‌ കെഫിന്റെ പതാകവാഹക കമ്പനിയായ ഇടിസിയുടെയും സഹോദരസ്ഥാപനമായ ജെസിഎഫ്‌എഫിന്റെയും പ്രധാന ഉത്‌പ്പന്നം. നൂതനവും സങ്കീര്‍ ണവും സൂക്ഷ്‌മവുമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉയര്‍ന്ന കൃത്യതയോടെ നിര്‍മിക്കുന്ന ഇത്തരം വാല്‍വുകളുടെ വിലനിലവാരം ഒന്നിന്‌ 5 ലക്ഷം ഡോളര്‍ വരെ വരും. അര ഇഞ്ച്‌ മുതല്‍ 72 ഇഞ്ച്‌ വരെ വ്യാസവും 3040 ടണ്‍ വരെ ഭാരവുമുള്ള വാല്‍വുകളാണിവ. ഭൂമിയിലെ എണ്ണനിക്ഷേപങ്ങളുടെ കേന്ദ്രമായ മിഡ്‌ല്‍ ഈസ്റ്റില്‍, ലോകത്തിലെ ഏറ്റവും മികച്ച ഫൗണ്ട്‌റി എന്ന അംഗീകാരം നേടിക്കൊണ്ടാണ്‌ ഇടിസി നേട്ടങ്ങള്‍ കൊയ്യുന്നത്‌.

 മികച്ച എന്ന്‌ ഒഴുക്കന്‍ മട്ടില്‍ പറയാതെ തന്നെ കൃത്യതയോടെ ആവര്‍ത്തിക്കാം - ലോകത്തിലെ ഏറ്റവും വലിയ സംയോജിത (integrated) വാല്‍വ്‌ നിര്‍മാതാവാണ്‌ ഇടിസി. അതായത്‌ ഡിസൈനിംഗ്‌, മോള്‍ഡിംഗ്‌, നിര്‍മാണം, ഫിനിഷിംഗ്‌ തുടങ്ങിയ സമ്പൂര്‍ണപ്രക്രിയകളും ഒരിടത്ത്‌ പൂര്‍ത്തിയാക്കുന്ന സൗകര്യം. ഫൗണ്ട്‌റി ബിസിനസിന്‌ അഴുക്കും ചെളിയും പുരണ്ട ബിസിനസ്‌ എന്നൊരു പേരുദോഷമുണ്ട്‌. അതുകൊണ്ടു തന്നെ യൂറോപ്പിലെ ഫൗണ്ട്‌റി ഭീമന്മാര്‍ അധികവും കുടുംബങ്ങള്‍ നടത്തുന്ന, നൂറുകണക്കിന്‌ വര്‍ഷങ്ങള്‍ പഴക്കമുള്ള കുത്തക സംവിധാനങ്ങളാണ്‌. ഇവരോട്‌ മത്സരിച്ചാണ്‌ വെറും 13 വര്‍ഷം കൊണ്ട്‌ ഫൈസലിന്റെ സംരംഭം ലോകശക്തിയായത്‌. എന്നാല്‍ അഴുക്കും ചെളിയും പുരണ്ട പഴഞ്ചന്‍ ബിസിനസ്‌ എന്ന ഇമേജ്‌ വേരോടെ പിഴുതെറിയപ്പെടുന്നത്‌ ഹംറിയ ഫ്രീസോണിലെ 1 ലക്ഷം ചമീ വിസ്‌താരമുള്ള ഇടിസി ഫാക്‌ടറിസമുച്ചയത്തില്‍ കാണാം. തൊഴിലാളികളുടെ ക്ഷേമത്തിഌവേണ്ടി 24 മില്യന്‍ ദിര്‍ഹം ചെലവില്‍ 2400 ചമീ വിസ്‌തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി സെന്റര്‍ വ്യവസായവൃത്തങ്ങളില്‍ ഇന്നും അത്ഭുതമാണ്‌. കമ്പ്യൂട്ടര്‍ ഉപയോഗിക്കാഌം ഇംഗ്ലീഷ്‌ തെറ്റില്ലാതെ സംസാരിക്കാഌം 900ത്തോളം വരുന്ന തൊഴിലാളികളെ പഠിപ്പിച്ച പഠനസൗകര്യങ്ങള്‍, തൊഴില്‍സംബന്ധമായ പരിശീലനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍, വലിയൊരു ലൈബ്രറി, യോഗ സെന്റര്‍, ദുബായില്‍പ്പോലുമുള്ള സ്വതന്ത്ര ജിംനേഷ്യങ്ങളില്‍ പലതിനേക്കാളും വലിപ്പമുള്ള, നൂതന സാമഗ്രികളും പരിശീലകരുമുള്ള രണ്ട്‌ വലിയ ജിമ്മുകള്‍, മികച്ച ഭക്ഷണം വിളമ്പുന്ന ക്യാന്റീ ഌകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ ഈ കമ്മ്യൂണിറ്റി സെന്റര്‍. തന്റെ ബിസിനസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി തന്റെ കൂടെ ജോലി ചെയ്യുന്നവരെയാണ്‌ ഫൈസല്‍ കാണുന്നത്‌. ഇക്കാര്യത്തില്‍ ടാറ്റാ കുടുംബമാണ്‌ ഫൈസലിന്റെ മാതൃക. ഇതു തന്നെയാണ്‌ ഫൈസലിന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ അടിത്തറയും. സ്‌നേഹം വീട്ടില്‍ നിന്ന്‌ തുടങ്ങണമെന്നാണല്ലോ പഴമൊഴി.

ഇത്തരമൊരു സംരംഭം ജന്മനാടായ ഇന്ത്യയില്‍ ആരംഭിക്കണമെന്നായിരുന്നു ഫൈസലിന്റെ ആഗ്രഹം. എന്നാല്‍ പ്രധാന അസംസ്‌കൃതവസ്‌തുക്കളുടെ ലഭ്യതയാണ്‌ ഇടിസിയെ ഒരു ഗള്‍ഫ്‌ കമ്പനിയാക്കിയത്‌. ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന ഓയില്‍, ഗ്യാസ്‌ മേഖലകളിലെ ഭീമന്മാരാണ്‌ കമ്പനിയുടെ ഉത്‌പ്പന്നങ്ങള്‍ വാങ്ങുന്നത്‌ ടോട്ടല്‍, ബിപി, ഷെല്‍, അറാംകോ, ഇനോക്‌, ദുബായ്‌ പെട്രാളിയം, തക്‌റീര്‍, ഗാസ്‌കോ, ഖത്തര്‍ പെട്രാളിയം, ഖത്തര്‍ ഗ്യാസ്‌, കുവൈറ്റ്‌ ഓയില്‍ കമ്പനി, പെട്രാളിയം ഡവലപ്‌മെന്റ്‌ ഒമാന്‍ തുടങ്ങിയവ. ഒന്നര ദശകത്തിനിടെ കയ്യെത്തിപ്പിടിച്ചുവെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമായ നേട്ടങ്ങള്‍.

എന്നാല്‍ ഏത്‌ മഹദ്‌സംരംഭത്തെയും പോലെ ചെറുതെങ്കിലും ദീര്‍ഘദര്‍ശനത്തോടെയുള്ള തുടക്കത്തിലാണ്‌ കെഫ്‌ ഹോള്‍ ഡിംഗ്‌സിന്റെ ചരിത്രവും ആരംഭിക്കുന്നത്‌ 1996ല്‍ സ്‌ക്രാപ്പ്‌ ഡീലറായി അജ്‌മാനില്‍ ആരംഭിച്ച അല്‍ അഹമദി ജനറല്‍ ട്രഡിംഗിലൂടെ. അന്നുതന്നെ ഓയില്‍, ഗ്യാസ്‌ മേഖലകളുടെ വളര്‍ച്ചാസാദ്ധ്യതകള്‍ ഫൈസല്‍ ശ്രദ്ധിച്ചു. ഭാവിയില്‍ ഒരു ഫൗണ്ട്‌റി തുടങ്ങാഌള്ള വിഷന്‍ അന്നേ മനസ്സിലുറപ്പിച്ചു. ഓയില്‍, ഗ്യാസ്‌ മേഖലകളിലെ ഉപകരണങ്ങളുടെ ട്രഡിംഗിലേക്ക്‌ പ്രവേശിച്ചത്‌ അങ്ങനെയാണ്‌ ആദ്യം ഉത്‌പ്പന്നങ്ങളും വിപണനവുമറിയുക. ഈ രംഗത്തെ ഒരു സ്‌പാനിഷ്‌ കമ്പനിയുടെ വാല്‍വുകളുടെ എക്‌സ്‌ ക്ലൂസിവ്‌ മിഡ്‌ല്‍ഈസ്റ്റ്‌ ഡീലറായി. 1997ല്‍ അജ്‌മാനില്‍ ഇടിസി തുടങ്ങി. 1998ല്‍ കാതോഡിക്‌ പ്രാട്ടക്ഷന്‍ സംവിധാനവുമാരംഭിച്ചു. 2001ല്‍ പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച്‌ വികസനം ദ്രുതഗതിയിലാക്കിയ കമ്പനി സമുദ്രാന്തര്‍ ഭാഗത്തുപയോഗിക്കുന്ന ക്ലാമ്പുകള്‍ നിര്‍മിക്കാന്‍ ഫ്രഞ്ച്‌ ഭീമനായ ഗുല്‍മറുമായി സംയുക്തസംരംഭമാരംഭിച്ചു. ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ വാല്‍വ്‌ കാസ്റ്റിംഗ്‌ ഫാക്‌ടറിയാക്കാഌള്ള വിഷന്‍ 2003ല്‍ത്തന്നെ മനക്കണ്ണില്‍ കണ്ടു. 2007-2008 കാലഘട്ടത്തില്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തിലും വേഗത്തിലും അത്‌ യാഥാര്‍ത്ഥ്യമാവുമായി.

1980കള്‍ മുതല്‍ കോഴിക്കോട്ട്‌ സ്റ്റീല്‍ മില്‍ നടത്തുന്ന പി കെ അഹമ്മദിന്റെ നാലുമക്കളില്‍ രണ്ടാമനായി 1964ല്‍ മാഹിയില്‍ ജനിച്ച ഫൈസലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട്ടെ സെന്റ്‌ ജോസഫ്‌ സ്‌കൂളിലായിരുന്നു. തുടര്‍ന്ന്‌ മലബാര്‍ കൃസ്‌ത്യന്‍ കോളജില്‍ നിന്ന്‌ പ്രീഡിഗ്രിയും മണിപ്പാലില്‍ നിന്ന്‌ എന്‍ജിനീയറിംഗ്‌ ബിരുദവും. പിന്നീട്‌ മണിപ്പാലിലെ ടിഎ പൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ എംബിഎ എടുത്തശേഷംചി ക്കാഗോയിലെ ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ്‌ നേടി. 1989 മുതല്‍ 1992 വരെ അമേരിക്കയി ലെ ഇന്‍ഡക്‌ടോതെം എന്ന ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണസ്‌ മാഌഫക്‌ചറിംഗ്‌ കമ്പനിയില്‍ ജോലിചെയ്‌ത ഫൈസല്‍ 1992 ഒക്‌ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി.

1995ലെ യുഎഇ സന്ദര്‍ശനമാണ്‌ ഫൈസലിലെ വിഷനറിയെ കര്‍മനിരതനാക്കിയത്‌. അജ്‌മാനില്‍, ചെറിയ രീതിയലായിരുന്നു തുടക്കം. “രണ്ടു വര്‍ഷം മുമ്പു മാത്രമാണ്‌ ലാഭമെടുത്തു തുടങ്ങിയത്‌. അതുവരെ കിട്ടുന്നതെല്ലാം ഇതില്‍ത്തന്നെ തിരികെ നിക്ഷേപിക്കുകയായിരുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന്‌ വളര്‍ച്ചയുടെ എല്ലാ നിലകളിലും തുല്യപ്രാധാന്യം കൊടുത്തു. അതിന്റെ സാക്ഷാത്‌കാരമാണ്‌ കമ്മ്യൂണിറ്റി സെന്റര്‍. മാഹിയില്‍ ഒരു പ്രാദേശിക എന്‍ജിഒയുമായി സഹകരിച്ച്‌ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കുവേണ്ടി ഒരു പരിപാലനകേന്ദ്രം ആരംഭിച്ചു. എന്നാല്‍ ഇതിനേക്കാളെല്ലാം മുകളിലായി വിദ്യാഭ്യാസ മേഖലയിലാണ്‌ സമൂഹത്തോടുള്ള ഉത്തരവാദി ത്തം നിറവേറ്റാന്‍ പ്രധാനമായും പണം മുടക്കാന്‍ പരിപാടിയിടുന്നത്‌. ലോകത്തെ ഏറ്റവും മികച്ച 5 യൂണിവേഴ്‌സിറ്റികളിലൊന്നിന്റെ എന്‍ ജിനീയറിംഗ്‌ പ്രാഗ്രാം മലബാറില്‍ ആരംഭിക്കാനാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌” ഫൈസല്‍ പറയുന്നു. ഒപ്പം തന്നെ ഇന്ത്യയില്‍ ബിസിനസ്‌ നിക്ഷേപവും ആരംഭിച്ചുകഴിഞ്ഞു.

ചെന്നൈയില്‍ മഹീന്ദ്ര ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കില്‍ 7 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്ത്‌ വികസിപ്പിച്ചു തുടങ്ങി. “ഒഎന്‍ജിസി പോലുള്ള ഇന്ത്യയിലെ ഓയില്‍/ഗ്യാസ്‌ കമ്പനികള്‍ ഇപ്പോഴും വിദേശത്തുനിന്നാണ്‌ വാല്‍വുകളും മറ്റും ഇറക്കുമതി ചെയ്യുന്നത്‌. വലിയ വിപണിയാണ്‌ ഇന്ത്യയിലേത്‌,” ഫൈസല്‍ വിശദീകരിക്കുന്നു. മാഌഷിക പരിഗണനകളിലെന്നപോലെ പരിസ്ഥിതി സംരക്ഷണത്തിലും കമ്പനി ശ്രദ്ധിക്കുന്നു. റീയൂസ്‌, റെഡ്യൂസ്‌, റീസൈക്ക്‌ള്‍ എന്നാണ്‌ കമ്പനിയുടെ പരിസ്ഥിതിമന്ത്രം. വെള്ളവും പാഴാവുന്ന അസംസ്‌കൃത വസ്‌തുക്കളും പരമാവധി റീസൈക്ക്‌ള്‍ ചെയ്യുന്നു. ഹംറിയ ഫ്രീ സോണിലെ ഫാക്‌ടറി സമുച്ചയം മുഴുവന്‍ സണ്‍പൈപ്പ്‌ ടെക്‌നോളജി ഉപയോഗിച്ച്‌ വെളിച്ചം പകരുന്നത്‌ സോളാര്‍ പാനലുകളിലൂടെ. കേരളത്തിലെ വ്യവസായ വികസനത്തിഌ മുന്നിലെ പ്രധാന വിലങ്ങുതടി ഭൂവിലയാണെന്ന്‌ ഫൈസല്‍ പറഞ്ഞു.

“ഗവണ്‍മെന്റ്‌ സബ്‌സിഡി നല്‍കി ദീര്‍ഘകാലത്തേയ്‌ക്ക്‌ ഭൂമി ലീസിഌ നല്‍കണം ഗള്‍ഫ്‌ രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ. വെള്ളം വൈദ്യുതി, റോഡ്‌ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണം,” ഇതാണ്‌ ഫൈസലിന്റെ സബ്‌സ്‌ക്രിപ്‌ഷന്‍. ഈ വര്‍ഷം അവസാനത്തോടെ കെഫ്‌ ബ്രാന്‍ഡില്‍ തന്നെ വാല്‍വുകള്‍ ലോകവിപണിയിലിറക്കുകയാണ്‌ മാതൃകമ്പനിക്കുവേണ്ടിയുള്ള ഫൈസലിന്റെ പ്രധാന വികസന പരിപാടി.

 “സാമ്പത്തികമാന്ദ്യം ബിസിനസ്സില്‍ കുറവുണ്ടാക്കിയില്ല. പ്രതീക്ഷിച്ചിടത്തോളം വളര്‍ച്ച കഴിഞ്ഞ വര്‍ഷം കൈവരിക്കാനായില്ലെന്നു മാത്രം,” ഏതാഌം വര്‍ഷം മുമ്പ്‌ തുടര്‍ച്ചയായി 3 വര്‍ഷം 60% വളര്‍ച്ച കാട്ടി വ്യവസായ നിരീക്ഷകരെ അമ്പരപ്പിച്ച ഫൈസല്‍ തുറന്നു പറയുന്നു. ഇത്രയുമറിഞ്ഞപ്പോള്‍ ഫൈസല്‍ ഒരു തിരക്കേറിയ ബിസിനസുകാരന്‍ മാത്രമായിരിക്കുമെന്നു കരുതിയോ? തിരക്കുണ്ട്‌, എന്നാല്‍ തികഞ്ഞൊരു ഫാമിലിമാന്‍ കൂടിയാണ്‌ ഫൈസല്‍. ഭാര്യ ഷബാന, കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സിന്റെ ചുമതല വഹിച്ച്‌ പ്രാഫഷണലിസത്തിന്‌ കുടുംബാന്തരീക്ഷം നല്‍കുന്നു. മൂന്ന്‌ പെണ്‍മക്കളും ഒരു മകഌമാണ്‌ ഈ ദമ്പതിമാര്‍ക്കുള്ളത്‌.

ലോണെടുക്കാതെ ബിസിനസ്‌ ചെയ്യുക എന്നതാണ്‌ ഫൈസലിന്റെ പോളിസി. ക്രഡിറ്റിന്മേലുള്ള ആശ്രയത്വം തീരെ ഇല്ല എന്നുതന്നെ പറയാം. മാന്ദ്യത്തെ വിജയകരമായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞത്‌ ഇതുമൂലമാണ്‌. “അതുകൊണ്ട്‌ എന്നും രാത്രി സമാധാനമായി ഉറങ്ങുന്നു.” കൂടെ ജോലിചെയ്യുന്നവരുടെ സമാധാനവും സന്തോഷവും സ്വന്തമെന്നപോലെ പ്രധാനപ്പെട്ടതാണ്‌ ഫൈസലിന്‌.

ഇടതുപക്ഷക്കാരനല്ലെങ്കിലും ഇടതുപക്ഷ യുട്ടോപിയയെ തൊട്ടുതൊട്ടില്ല എന്ന്‌ കയ്യെത്തിപ്പിടിക്കുന്ന വിധത്തിലുള്ള മഌഷ്യസ്‌നേഹം. അതുകൊണ്ട്‌ ഫൈസലിന്റെ വ്യവസായ സപര്യയെ വാല്‍വുകള്‍ നിര്‍മിക്കല്‍ എന്നു വിളിക്കുന്നതിഌ പകരം മറ്റുള്ളവരുടെ ജീവിതം സംതൃപ്‌തമാക്കല്‍ എന്ന്‌ വിളിക്കുകയായിരിക്കും കൂടുതല്‍ ഉചിതം. ഉന്നത മര്‍ദ്ദവും ഈഷ്‌മാവും (1560 ഡിഗ്രി വരെ) അതിജീവിച്ചുകൊണ്ട്‌ കെഫ്‌ നിര്‍മിത വാല്‍വുകള്‍ ഭൂഗര്‍ഭ/സമുദ്രഗര്‍ഭ ഓയിലിനെ പുറത്തെത്തിക്കുന്നതില്‍ വലിയ പങ്ക്‌ വഹിക്കുമ്പോള്‍, ജീവിച്ചിരിക്കുക എന്ന സമ്മര്‍ദ്ദം ഏതുമില്ലാതെ കെഫിഌചുറ്റും ഒരു സമൂഹം ലോകത്തിന്‌ മാതൃകയാവുന്നു.

അതിനപ്പുറമുള്ള വ്യക്തിത്വ വികസനവും ഫൈസലിന്റെ അജണ്ടയില്‍ മുന്നിലുണ്ട്‌. കെഫിന്റെ കമ്യൂണിറ്റി സെന്ററില്‍ കഴിഞ്ഞവര്‍ഷം 8 തവണയാണ്‌ ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമ തൊഴിലാളികള്‍ക്കുവേണ്ടി പ്രദര്‍ശിപ്പിച്ചത്‌. എങ്കില്‍ അത്‌ അവരുടെ എന്റര്‍ ടൈന്‍മെന്റിഌ വേണ്ടിയാണെന്ന്‌ വിചാരിച്ചെങ്കില്‍ തെറ്റി ഗാന്ധിജിയുടെ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊള്ളാനാണ്‌ താല്‍പര്യം. പണമുണ്ടാക്കലല്ല - വെറും മണിമേക്കിംഗല്ല - കെഫ്‌ ഹോള്‍ഡിംഗ്‌സിലൂടെ ഫൈസല്‍ സാധ്യമാക്കുന്നത്‌ വെല്‍ത്ത്‌ ക്രിയേഷനാണ്‌ ശാശ്വതമായ സമ്പത്തിന്റെ സൃഷ്‌ടി, അതും അവിശ്വനീയമായ മഌഷ്യപ്പറ്റോടെ.